രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം ടെക്നോപാർക്ക് ഫേസ് ഫോർ ക്യാമ്പസിലെ കമ്പനി ബിൽഡിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കമ്പനി ബിൽഡിങ്ങിലെ 13,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിന്നാണ് പാർക്ക് ആദ്യം പ്രവർത്തനമാരംഭിക്കുന്നത്. ബഹുരാഷ്ട്ര ഇലക്ട്രോണിക് കമ്പനിയായ എആർഎമ്മുമായുള്ള ആദ്യഘട്ട പ്രവർത്തന ധാരണാപത്രം അപൂർവ വർമ്മ മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഡിജിറ്റൽ സയൻസ് പാർക്കിൽ പ്രവർത്തനം ആരംഭിക്കുന്ന 7 കമ്പനികൾക്ക് ഒക്കുപെൻസി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.

2022- 2023 സാമ്പത്തികവർഷ ബഡ്ജറ്റിൽ സാങ്കേതിക വിദ്യയും വ്യാവസായിക വികസനവും ലക്ഷ്യം വച്ച് വിഭാവനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.