മിക്ക മാളുകളിലും, കച്ചവടസ്ഥാപനങ്ങളിലും ബിൽ പേ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് പതിവാണ്. ഇയൊരു പ്രശ്നത്തിന് ഇപ്പോൾ പരിഹാരം കണ്ടിരിക്കുകയാണ് സർക്കാർ.
സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. അതിൽ മാളുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ വരുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ, ഫോൺ നമ്പറോ ചോദിക്കരുതെന്നാണ് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് സിംഗ് വ്യക്തമാക്കിയത്. മൊബൈൽ ഫോൺ നമ്പറുകൾ വ്യക്തിഗത വിവരമാണെന്നും അത് ഷോപ്പുകളോ മറ്റു വ്യാപാര സ്ഥാപനങ്ങളോ ചോദിക്കേണ്ടതില്ലെന്നും രോഹിത് സിംഗ് കൂട്ടിച്ചേർത്തു.
മൊബൈൽഫോൺ നമ്പർ വ്യക്തിഗതവിവരം ആയതിനാൽ നമ്പർ നൽകേണ്ടിവരുമ്പോൾ ഉപഭോക്താക്കൾക്ക് ആശങ്കയും ഉണ്ട്. അതിനാൽ, ഉപഭോക്താക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് ഈ പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.