ജൂലൈ പകുതിയോടെ ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും പ്രവേശനമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ. അപകടമുണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം. എക്സ്പ്രസ് വേ പൊതുജനത്തിന് തുറന്ന് കൊടുക്കുന്നതോടെ ചെറുവാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുന്നത് നിരോധിക്കണമെന്ന് നേരത്തെ തന്നെ ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. എന്നാലിപ്പോഴാണ് ഇത് സംബന്ധിച്ച തീരുമാനത്തില്‍ അധികൃതര്‍ എത്തുന്നത്.
90 മിനിറ്റ് കൊണ്ട് മൈസൂരില്‍ നിന്നും ബംഗളൂരുവിലെത്താന്‍ എക്സ്പ്രസ് വേ വഴി സാധിക്കും. അതേസമയം, ഇതുവരെയായി 150 പേരുടെ മരണത്തിനും മിന്നല്‍ വേഗത നല്കുന്ന ഈ പാത സാക്ഷിയായി. 120 കിലോമീറ്റര്‍ പരമാവധി വേഗതയാണ് എക്സ്പ്രസ് വേയില്‍ അനുവധിച്ചിരിക്കുന്നത് .10-15 ദിവസത്തിനുള്ളില്‍ നിരോധനം സംബന്ധിച്ച ഔദ്യോഗിക കുറിപ്പ് പുറത്തിറങ്ങും.