പാര്‍ലമെന്റിന്റെ വർഷകാലസമ്മേളനം ജൂലെെ 20 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. പഴയ പാര്‍ലമെന്റ് കെട്ടിടത്തിലാണ് സമ്മേളനം ആരംഭിക്കുക. സമ്മേളനം പകുതിയാകുമ്പോള്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റും.
പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ സമ്മേളനം ആരംഭിച്ച് പുതിയ കെട്ടിടത്തില്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ പാര്‍ലമെന്റില്‍ നടക്കുന്ന ആദ്യ സമ്മേളനമാകും ഇത്.
22 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 17 സിറ്റിംഗുണ്ടാകും.