പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ചൊവ്വയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. സംസ്ഥാനത്ത്‌ അതിശക്ത മഴയുണ്ടാകും. ചൊവ്വ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ). ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 204.4 മി.മീ. വരെ മഴ പ്രതീക്ഷിക്കാം.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്‌ (ശക്തമായ മഴ). മറ്റു ജില്ലകളിൽ നേരിയ മഴ തുടരും. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി.

സംസ്ഥാനത്ത്‌ കാലവർഷം വീണ്ടും ശക്തമായേക്കും. വടക്കൻ കേരളത്തിലേക്കുകൂടി മഴ വ്യാപിക്കും. സെപ്‌തംബറിലെ ആദ്യ നാലുദിവസം സംസ്ഥാനത്ത്‌ 60 മി.മീ മഴ ലഭിച്ചു. ആഗസ്‌തിൽ 31 ദിവസംകൊണ്ട്‌ ആകെ ലഭിച്ചത്‌ 60 മി.മീ മഴയായിരുന്നു.