കേരളത്തിലെ നഴ്‌സുമാർക്ക് ശമ്പളപരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും. സർക്കാർ ആശുപത്രികളുടെ നേഴ്സുമാർക്ക് സമാനമായി സ്വകാര്യ മേഖലയിലും ശമ്പളം ലഭ്യമാക്കണം എന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. 40000 രൂപ അടിസ്ഥാന ശമ്പളമാക്കണം.
ശമ്പള വർദ്ധനവിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമ്പൂർണ്ണമായി പണിമുടക്കി നവംബറിൽ തിരുവനന്തപുരത്തേക്ക് ലോങ്ങ് മാർച്ച് നടത്തും. ആശുപത്രി സംരക്ഷണ ഒർഡിനൻസ് ഒരു ദിവസം കൊണ്ട് നടപ്പാക്കിയ സർക്കാരിന് ശമ്പളവർ ധന നടപ്പാക്കാൻ പ്രയാസമുണ്ടാകില്ല എന്ന് സംഘടനാ പ്രസിഡന്റ് അറിയിച്ചു.
ആശുപത്രി സംരക്ഷണ നിയമം വന്നിട്ടും നഴ്സുമാർക്ക് സംരക്ഷണം ലഭിക്കുന്നില്ല. സഹപ്രവർത്തകർ പോലും ആക്രമിക്കപ്പെടുന്നു.