നഴ്‌സിംഗ് കോളേജുകളിൽ പുതിയ തസ്‌തികകൾ

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച ആറു നഴ്സിംഗ് കോളേജുകളിൽ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

79 തസ്തികകളാണ് സൃഷ്ടിക്കുക. അഞ്ച് പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, ആറ് സീനിയർ സൂപ്രണ്ട്, ആറ് ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്, ആറ് ക്ലർക്ക്, ആറ് ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടർ, ആറ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ആറ് ഹൗസ് കീപ്പർ, ആറ് ഫുൾടൈം സ്വീപ്പർ, ആറ് വാച്ച്മാൻ എന്നിങ്ങനെ താത്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് കോളേജുകൾ.