സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത. തിങ്കളാഴ്ച്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി.
കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്. 25 പേര് വീതം അടങ്ങുന്ന ഏഴ് എൻഡിആർഎഫ് ടീമുകൾ ഇന്ന് വൈകിട്ടോടെ ജില്ലകളിൽ എത്തും. അരക്കോണം ക്യാമ്പിൽ നിന്നുള്ള എൻഡിആർഎഫിന്റെ നാലാം ബറ്റാലിയൻ സംഘാംഗങ്ങളാണ് കേരളത്തിൽ എത്തിയത്.