ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ സ്മാർട്ട് സിറ്റിയിൽ ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്. 12.74 ഏക്കറിൽ 30 നിലകളിൽ 33 ലക്ഷം ചതുരശ്രയടിയിലാണ് ടവറുകൾ. പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടെ 30,000 പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഫുഡ് കോർട്ട്, ക്രഷെ, ജിം, റീട്ടെയ്ൽ സ്പേസ്, 100 ശതമാനം പവർ ബാക്കപ്, സെൻട്രലൈസ്ഡ് എസി, മാലിന്യസംസ്കരണ പ്ലാന്റ്, മഴവെള്ളസംഭരണി തുടങ്ങിയവ ഇവിടെയുണ്ടാകും.
സ്മാർട്ട് സിറ്റിയിലെ പ്രസ്റ്റീജ് സൈബർ ഗ്രീൻ വൺ ഐടി പാർക്ക് നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടൻ നടക്കും. 9.16 ലക്ഷം ചതുരശ്രയടിയാണ് ഈ ഐടി പാർക്കിനുള്ളത്. മാറാട്ട് ടെക്പാർക്കും അഞ്ചുലക്ഷം സ്ക്വയർഫീറ്റിൽ ഒരുങ്ങുന്നുണ്ട്. 50 ശതമാനം നിർമാണം പൂർത്തിയായി. ഇന്റഗ്രേറ്റഡ് ടൗൺഷിപ്പോടെ 246 ഏക്കറിലാണ് സ്മാർട്ട് സിറ്റി. 1835 കോടി രൂപയുടെ പദ്ധതികളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.