സ്ഥിരം ജീവനക്കാർക്കൊപ്പം കരാർ, താത്കാലിക വനിതാ ജീവനക്കാർക്കും 180 ദിവസത്തെ പ്രസവാവധി ബാധകമാക്കി സർക്കാർ വിജ്ഞാപനമിറക്കി.
കുറഞ്ഞത് 80 ദിവസമെങ്കിലും ജോലി ചെയ്ത കരാർ- താത്കാലിക ജീവനക്കാർക്കാണ് അർഹത. ഇക്കാലയളവിൽ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകണം.
ഇതുസംബന്ധിച്ച് 1968ലെ കേരള പബ്ലിക് സർവീസ് ആക്ടിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. ഇതോടൊപ്പം കരാർ ജീവനക്കാർക്ക് അബോർഷനോ മറ്റോ സംഭവിച്ചാൽ ആറ് ആഴ്ച മുഴുവൻ ശമ്പളത്തോടെ അവധി അനുവദിക്കാനും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.