ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ട്. 2023 മാർച്ച് വരെയുള്ള ഒരു വർഷത്തിൽ രാജ്യത്തുടനീളമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ 13.24% വളർച്ച രേഖപ്പെടുത്തിയെന്ന് ആർബിഐ പറയുന്നു. ഓൺലൈൻ ഇടപാടുകൾ സ്വീകരിക്കുന്നത് അളക്കുന്ന . ആർബിഐയുടെ ഡിജിറ്റൽ പേയ്‌മെന്റ് സൂചിക (ആർബിഐ-ഡിപിഐ) ഉപയോഗിച്ചാണ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സെപ്റ്റംബറിലെ 377.46 ഉം 2022 മാർച്ചിലെ 349.30 ഉം അപേക്ഷിച്ച് 2023 മാർച്ച് അവസാനം 395.57 ആയിരുന്നു ഡിജിറ്റൽ പേയ്‌മെന്റുകൾ.
ഈ കാലയളവിൽ രാജ്യത്തുടനീളമുള്ള പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചറിലെ ഗണ്യമായ വളർച്ചയും പേയ്‌മെന്റ് ഇടപാടുകളിലെ മികച്ച പ്രകടനവും കാരണം ആർബിഐ-ഡിപിഐ സൂചിക എല്ലാ പാരാമീറ്ററുകളിലും വർദ്ധിച്ചതായി റിസർവ് ബാങ്ക് പറഞ്ഞു.
വിവിധ കാലയളവുകളിൽ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപ്തി അളക്കാൻ ആർബിഐ അഞ്ച് പാരാമീറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. 2021 മാർച്ച് മുതൽ നാല് മാസത്തെ കാലതാമസത്തോടെ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ ഇവ പ്രസിദ്ധീകരിക്കും.