ടിബി മരുന്നിന്റെ പേറ്റന്റ് ഒഴിവാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോൺസൺ

ക്ഷയരോ​ഗത്തിനുള്ള മരുന്നിന്റെ പേറ്റന്റ് ഒഴിവാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനി. ശനിയാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന യുഎസ് മരുന്ന് കമ്പനി പുറത്തിറക്കി. ഇതോടെ, ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ 134 രാജ്യങ്ങള്‍ക്ക് ബെഡാക്വിലിന്‍ എന്ന മരുന്ന് നിര്‍മിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്ഷയരോ​ഗികള്‍ക്ക് നിര്‍ദേശിക്കുന്ന മരുന്നിന്റെ മുഖ്യ ഘടകമായ ബെഡാക്വിലിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.ലോകത്താകെ നാലരലക്ഷം ക്ഷയരോ​ഗികളാണുള്ളത്. ഇതില്‍ ഭൂരിഭാ​ഗവും ഇന്ത്യയുള്‍പ്പെടുന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്.