ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും. നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്.
ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.