സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും സാധാരണ/ഇടത്തരം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം. അറബികടലിൽ കേരള തീരത്ത് ധാരാളം കാലവർഷ മേഘങ്ങളുടെ സാനിധ്യമുണ്ടെങ്കിലും കാലാവർഷ കാറ്റ് സ്ഥിരമായി ശക്തമല്ല.
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. കൂടാതെ ആഗോള മഴ പാത്തിയുടെ സ്വാധീനവുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, വിവിധ ജില്ലകളില്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.