കേരളത്തിലെ 3 നദികളിൽ ജലനിരപ്പ് അപകടകരം! ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു.

തുടർച്ചയായ ശക്തമായ മഴ കുറയുന്നു. എങ്കിലും ഇടവേളകളിൽ ചുരുക്കമിടങ്ങളിൽ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ തെക്കൻ കേരളത്തിലൽ കൂടുതൽ മഴ കിട്ടിയേക്കും. ഇന്നലെ സാധാരണയേക്കാൾ 307 ശതമാനം മഴയാണ് അധികം കിട്ടിയത്.17.9 മി.മീ മഴ കിട്ടേണ്ടത് ഇന്നലെ പെയ്തത് 72.8 മി.മീ മഴ.

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നെയ്യാർ, കല്ലാർകുട്ടി, കുണ്ടള, പാംബ്ല ഡാമുകളിലെ ജലനിരപ്പും ഉയർന്നു.