കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് പൂട്ട് വീഴുന്നു

സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എറണാകുളം ഏലൂരിലെ എച്ച്ഐഎല്‍ന് പൂട്ടുവീഴുന്നു. കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്നു. 1500 ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ നിലവിലുള്ളത് 44 പേര്‍ മാത്രം. ഒക്ടോബര്‍ പത്തിന് ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിറങ്ങിയതാണ്.

ആയിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ടിലാണ് ഏലൂരില്‍ എച്ച് ഐ എല്‍യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കീടനാശിനികളുടേയും രാസവളത്തിന്‍റെയും കാര്യത്തില്‍ അവസാന വാക്കായിരുന്നു ഈ സ്ഥാപനം. ഡിഡിടിയുടെ വിപണി മൂല്യം കുറഞ്ഞതും എന്‍ഡോസള്‍ഫാന്‍ നിരോധനവും ഫാക്ടറിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി.