ഓൺലൈൻ തട്ടിപ്പുകൾ അറിയിക്കാൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും നിർദേശമുണ്ട്.

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനുമായി ഒക്കെ ഈ നമ്പർ ഉപയോഗിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പോലീസ് അറിയിച്ചു.