ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തി വേണ്ട’; വേഗത്തിൽ അറിയിച്ചാൽ പണം തിരിച്ചെടുക്കാമെന്ന് പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ വേഗത്തില്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിന് മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ( https://cybercrime.gov.in ). എല്ലാതരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (1930) സേവനവും 24 മണിക്കൂറും ലഭ്യമാണ്.