ഒരു അക്കൗണ്ടിൽ തന്നെ ഒന്നിലധികം പ്രൊഫൈലുകൾ ഉപയോഗിക്കാൻ അവസരം നൽകി ഫേസ്ബുക്ക്. മൾട്ടിപ്പിൾ പേഴ്സണൽ പ്രൊഫൈൽ ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ഇതുപ്രകാരം ഒരു അക്കൗണ്ടിൽ നിന്നുതന്നെ 4 പ്രൊഫൈലുകൾ വരെ യൂസർക്ക് തുടങ്ങാം. വ്യക്തിപരവും പ്രൊഫഷണലുമായ വിവിധ ആവശ്യങ്ങൾക്കായി ഇനി ഈ പ്രൊഫൈലുകൾ ഉപയോഗിക്കാം. ഇത്തരം ആവശ്യങ്ങൾക്കായി ഇനി ഒന്നിലധികം അക്കൗണ്ടുകൾ തുടങ്ങേണ്ടിവരില്ല.
പേരും യൂസർനെയിമും ഉപയോഗിച്ച് പുതിയ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാം. യൂസറുടെ മെയിൻ പ്രൊഫൈലിനോപ്പം തന്നെ മറ്റ് പ്രൊഫൈലുകളും പ്രത്യക്ഷപ്പെടും. എല്ലാ പ്രൊഫൈലുകളും ഒരു പോലെ തന്നെ ആയിരിക്കും പ്രത്യക്ഷപ്പെടുകയെന്നും മാതൃകമ്പനിയായ അറിയിക്കുന്നു. ആവശ്യാനുസരണം ഇവയിലേക്ക് സ്വിച്ച് ചെയ്യാം. മറ്റ് പ്രൊഫൈലുകളിലേക്ക് മാറാൻ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. ചില ഫീച്ചറുകൾ ആദ്യസമയങ്ങളിൽ ഈ പ്രൊഫൈലുകളിൽ ലഭ്യമാവില്ല എന്നും മെറ്റ അറിയിച്ചു. ഡേറ്റിംഗ്, മാർക്കറ്റ് പ്ലേസ്, പ്രൊഫഷണൽ മോഡ്, മെസഞ്ചർ, പെയ്മെന്റുകൾ എന്നിവയാണ് ലഭ്യമാകാത്തത്. ഉടനെതന്നെ ലോകവ്യാപകമായി പുതിയ സംവിധാനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.