ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ

പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും.രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ ഒന്‍പത് സര്‍വീസുകള്‍.

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം. കാസര്‍കോട് – തിരുവന്തപുരം, റൂര്‍ക്കോല- ഭുവനേശ്വര്‍-പുരി, റാഞ്ചി -ഹൗറ, ജാംനഗര്‍ -അഹമ്മദാബാഗ്, ഉദയ്പൂര്‍- ജയ്പൂര്‍, തിരുനെല്‍വേലി- മധുര- ചെന്നൈ, ഹൈദരബാദ്- ബംഗളൂരു, വിജയവാഡ -ചെന്നൈ, പട്‌ന -ഹൗറ എന്നിവിടങ്ങളിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.