സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരുമാസം പിന്നിട്ടു. വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കെൽട്രോൺ പ്രോസസ് ചെയ്തത് 7,41,766 എണ്ണം മാത്രം. 3 മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ബാക്ക് ഫയൽ ക്ലിയർ ചെയ്യും.
അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളും നിയമലംഘന പരിധിയിൽ പെടും. എഐ ക്യാമറ വന്നതോടെ അപകട നിരക്ക് പകുതിയായി കുറഞ്ഞു. കഴിഞ്ഞ ജൂണിൽ മരണം 344 ആയിരുന്നു, ഇത്തവണ 140 ആയി കുറഞ്ഞു. കഴിഞ്ഞ ജൂണിൽ 4122 പേര്‍ക്ക് പരിക്ക് പറ്റി. ഈ വർഷം 1468 ആയി കുറഞ്ഞു. നിയമലംഘനങ്ങളില്‍ നിന്ന് 7,94,65,500 രൂപയാണ് പിരിഞ്ഞ് കിട്ടേണ്ടത്. എന്നാല്‍ ഇതുവരെ കിട്ടിയത് 8,17,800 രൂപ മാത്രമാണ്. 206 വിഐപി വാഹനങ്ങളും നിയമം ലംഘിച്ച് ക്യാമറയിൽ കുരുങ്ങിയെന്നും ഗതാഗതമന്ത്രി അറിയിച്ചു.