സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെഎഎസ് എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്തുത സര്‍വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.