സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുന്നത് ഏപ്രില്‍ ഒന്നിന് പകരം ഏപ്രില്‍ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 38.33ലക്ഷം (38,33,399) കുട്ടികളാണ് ഇന്ന് പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. അഞ്ച് ലക്ഷത്തോളം വരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും സ്‌കൂളിലെത്തുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 6841 സ്‌കൂളുകളും 3009 യുപി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 359 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമാണുള്ളത്. 13964 ആണ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം.