അമിതവില, പൂഴ്ത്തിവയ്പ്; സംയുക്ത സ്‌ക്വാഡ് പരിശോധന തുടരുന്നു

അമിത വിലയും പൂഴ്ത്തിവയ്പും തടയുന്നതിനായി സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. വെള്ളിയാഴ്‌ച 115 കടകളിൽ പരിശോധന നടത്തിയതിൽ 44 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇതുവരെ 52,000 രൂപ പിഴയീടാക്കി.

കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 12 ഇടത്തും ചങ്ങനാശേരിയിൽ 19 കടകളിൽ 10 ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 33 കടകളിൽ ആറിടത്തും മീനച്ചിലിൽ 18 കടകളിൽ എട്ടിടത്തും വൈക്കം താലൂക്കിൽ 21 കടകളിൽ എട്ടിടത്തും ക്രമക്കേട് കണ്ടെത്തി.

വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന ആറ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.