വീട്ടുജോലിക്കാർക്കും ഹോംനഴ്‌സുമാർക്കും തൊഴിൽസുരക്ഷ ഉറപ്പാക്കാൻ കരടുനിയമം തയ്യാറായി. ഗാർഹികജീവനക്കാർക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുന്നതാണ് നിയമം. രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമപരിരക്ഷ നൽകുന്നത്.
വീട്ടുജോലികളിൽ ഏർപ്പെടുന്നവർ ഭൂരിഭാഗവും സ്ത്രീകളായതിനാൽ അവരെ ഏജൻസികളും തൊഴിലുടമകളും ചൂഷണം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഡൊമസ്റ്റിക് വർക്കേഴ്‌സ് (റെഗുലേഷൻ ആൻഡ് വെൽഫെയർ) ആക്ട് എന്ന പേരിലുള്ള കരടുബിൽ. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.