സ്തനാർബുദ നിർണയത്തിലെ സുപ്രധാന കണ്ടുപിടിത്തമായ ‘ഐബ്രസ്റ്റ്‌എക്സാം’ ഇന്ത്യയിൽ അവതരിപ്പിക്കാൻ പേരൂർക്കട എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്. അമേരിക്ക ആസ്ഥാനമായുള്ള യുഇ ലൈഫ് സയൻസസുമായി ചേർന്നാണ് എച്ച്‌എൽഎൽ ഐബ്രസ്റ്റ് എക്സാം ഉപയോഗം വ്യാപിപ്പിക്കുക. ഇതിന്റെ ഭാഗമായി യുഇ ലൈഫ് സയൻസസുമായി അഞ്ചു വർഷത്തേക്കുള്ള കരാറിൽ ഒപ്പിട്ടു. എച്ച്എൽഎൽ സിഎംഡി കെ ബെജി ജോർജ് യുഇ ലൈഫ് സയൻസസിലെ മിഹിർ ഷാ, ഭൗമിക് സാൻവി, മധുകുമാർ എന്നിവർ ചേന്ന് എംപാനൽമെന്റ് കരാർ ഒപ്പുവച്ചു.
യുഇ ലൈഫ് സയൻസസ് വികസിപ്പിച്ച ഐബ്രസ്റ്റ്‌എക്സാം നേരിട്ട് സ്തനപരിശോധന നടത്തി അർബുദസാധ്യത കണ്ടെത്തുന്ന ഉപകരണമാണ്. സൗകര്യങ്ങൾ കുറഞ്ഞ ആരോഗ്യകേന്ദ്രങ്ങളിൽ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ മാർഗമാകും ഐബ്രസ്റ്റ് എക്സാം.