ഈ വർഷം മെയ് മാസത്തിൽ, ഡിസംബർ 31 മുതൽ കുറച്ച് കാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണിത് എന്ന് ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.
നീണ്ട കാലത്തോളം നിഷ്ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്.