സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലെ പാലങ്ങളിലെ നവീകരണ ജോലികളുടെ ഭാഗമായാണ് നിയന്ത്രണം. മെയ് 8, 15 തിയതികളിൽ എറണകുളത്തുനിന്ന് പുറപ്പെടുന്ന എറണകുളം-ഗുരുവായൂർ എക്സ്പ്രസ്സ് പൂർണമായി റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ
1.എറണകുളം-ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.
2.കൊല്ലം-എറണകുളം മെമു എക്സ്പ്രസ് നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.
ട്രെയിനുകൾക്ക് നിയന്ത്രണം
- ഈ മാസം 15ന് നിലമ്പൂർ- കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രം.
2.മെയ് 8,15 തീയതികളിൽ കണ്ണൂർ- എറണകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.
- മെയ് 8,15 തീയതികളിൽ തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.
- മെയ് 9,16 തീയതികളിൽ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.
- മെയ് 8,15 തീയതികളിലെ പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വരെ മാത്രേ സർവ്വീസ് നടത്തൂ.
- മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സർവ്വീസ് നടത്തൂ.
- എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രേ സർവ്വീസ് നടത്തൂ.