ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങളുടെ ഇപ്പോഴത്തെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രത്യേക ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളുമെല്ലാം ഈ രീതിയില്‍ ലോക്ക് ചെയ്യാം. ചാറ്റുകള്‍ ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പുതിയ സന്ദേശം എത്തിയാലും മറ്റുള്ളവര്‍ക്ക് വായിക്കാനാകില്ല. കാരണം, ആപ്പ് തുറക്കുമ്പോള്‍ സന്ദേശം കാണുന്നതിന് പകരം അത് ലോക്ക് ആയിരിക്കും. അതിനാല്‍, നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നു.
വാട്സ്ആപ്പ് ചാറ്റ് ലോക്ക് ചെയ്യേണ്ടതിങ്ങനെ..
📍വാട്സ്ആപ്പ് തുറന്നശേഷം നിങ്ങള്‍ ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട ചാറ്റിലേക്ക് പോകുക.
📍ചാറ്റിന്റെ പ്രൊഫൈല്‍ വിഭാഗം ഓപ്പണ്‍ ചെയ്യുക.
📍താഴേക്ക് സ്ക്രോള്‍ ചെയ്ത് ചാറ്റ് ലോക്ക് ഓപ്ഷനില്‍ ടാപ്പ് ചെയ്ത് അത് പ്രവര്‍ത്തനക്ഷമമാക്കുക.
📍നിങ്ങളുടെ ഫോണിന്റെ രജിസ്റ്റര്‍ ചെയ്ത വിരലടയാളം ഉപയോഗിച്ച് ചാറ്റ് ലോക്ക് ചെയ്യുക.
📍വാട്സാപ്പിന്റെ പ്രധാന ഭാഗത്തുതന്നെ നിങ്ങളുടെ ലോക്ക് ചെയ്ത ചാറ്റുകള്‍ ലോക്ക് ചെയ്ത വിഭാഗത്തില്‍ ദൃശ്യമാകും.
വാട്സ്ആപ്പ് ചാറ്റ് ലോക്ക് ഫീച്ചര്‍ വേഗം കുറഞ്ഞാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാന പോരായ്മ. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെങ്കിലും ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് നിങ്ങള്‍ ചാറ്റുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ലോക്ക് ചെയ്ത ഫോള്‍ഡര്‍ തുറക്കാന്‍ കുറച്ച് സെക്കന്റുകള്‍ എടുക്കും. കൂടാതെ നിങ്ങള്‍ ചാറ്റ് ലോക്ക് ഫോള്‍ഡര്‍ തുറന്ന് വിന്‍ഡോ അടയ്ക്കാന്‍ മറന്നാല്‍, വാട്സ്ആപ്പ് തുറക്കുമ്പോള്‍ തന്നെ ആ ഫോള്ഡറിനുള്ളില് എത്തിച്ചേരും. അതിനാല്‍, ആരെങ്കിലും അവരുടെ സ്വകാര്യ ടെക്സ്റ്റ് സന്ദേശങ്ങള്‍ ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വാട്സ്ആപ്പ് അടയ്ക്കുന്നതിന് മുമ്പ് ഫോള്‍ഡര്‍ ക്ലോസ് ചെയ്തെന്ന് ഉറപ്പുവരുത്തണം.