Tag: Wayanad Landslide

മുണ്ടക്കൈ ടൗൺഷിപ്പിന്‌ ഇന്ന്‌ മുഖ്യമന്ത്രി കല്ലിടും

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പ് ഉയരും. കേരളത്തെ സാക്ഷിയാക്കി വ്യാഴം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ് നിർമാണത്തിന് തറക്കല്ലിടും. 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേർ ദുരന്തത്തിൽ മരിച്ചു…..

വയനാട് പുനരധിവാസം; 16 പദ്ധതികള്‍ക്കായി 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം….

വയനാട് ഉരുൾപൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക….

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ്….

മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം, അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായേക്കും: ഐസർ മൊഹാലിയിലെ ഗവേഷകർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ….

വയനാട് ദുരന്തം:നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാതെ 58 കുടുംബങ്ങൾ

മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ ഉറ്റവരാരും അവശേഷിക്കാതെ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായത് 58 കുടുംബങ്ങൾ. മരിച്ചവരുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാൻ ഈ കുടുംബങ്ങളിൽ നിന്ന് ആരുമെത്തിയില്ല. സംസ്ഥാന സർക്കാർ നൽകുന്ന 6 ലക്ഷവും പിഎംഎൻആർ ഫണ്ടിൽനിന്നുള്ള 2 ലക്ഷവും അടക്കം 8….

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിന് പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ….

ഉരുളെടുത്ത മണ്ണിൽ മോദി; ദുരന്തവ്യാപ്തി വിശദീകരിച്ച് ദൗത്യസംഘം

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നുകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി….

‘വയനാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ, ഒരു വ്യക്തിക്ക് ദിവസം 300 രൂപ’: അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു….

ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 89,59,83,500 രൂപ

വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ജൂലൈ 30 മുതൽ ആ​ഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് എൺപത്തിഒമ്പത് കോടി അൻപത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500). പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന….