Tag: waste management

ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ. മാലിന്യ സംസ്‌കരണത്തിൽ കേരളം നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റമാണ് ക്ലീൻ കേരളാ കമ്പനിയുടെ മാലിന്യ ശേഖരണ വർധനയിലൂടെ തെളിയുന്നത്. ഈ….

അശാസ്ത്രീയ മാലിന്യക്കൂനകള്‍ നീക്കി ഭൂമി വീണ്ടെടുക്കും; പദ്ധതി സംസ്ഥാനത്തെ 20 നഗരത്തിൽ

മാലിന്യക്കൂനകളെ ജനോപകാരപ്രദമായ കേന്ദ്രങ്ങളാക്കിമാറ്റാൻ പുതിയ വഴിയുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി). സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ആ സ്ഥലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ലോക ബാങ്കിന്റെ സഹായവുമുണ്ട്‌. സ്ഥിരമായി മാലിന്യംതള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനകരമാക്കുന്നതാണ്….

മാലിന്യ സംസ്‌കരണം ; തദ്ദേശസ്ഥാപനങ്ങൾ ആവിഷ്‌കരിച്ചത്‌ 2290 കോടി രൂപയുടെ പദ്ധതികൾ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ പുതിയ വാർഷിക പദ്ധതിയിൽ മാലിന്യസംസ്‌കരണത്തിനായി 2290 കോടി രൂപയുടെ പദ്ധതികള്‍ ഇതുവരെ ഉൾപ്പെടുത്തിയെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌. മാലിന്യസംസ്‌കരണ പദ്ധതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്‌. ‘മാലിന്യമുക്ത നവകേരളം’ സാധ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ്‌….

മാലിന്യം വലിച്ചെറിയൽ: എറിയുന്നവരെ കാണിച്ചാൽ 2500 രൂപ പാരിതോഷികം

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നല്‍കാന്‍ തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ….