പ്രധാനമന്ത്രി നാളെ വിഎസ്എസ്സി സന്ദർശിക്കും; ഗഗൻയാന്റെ ഒരുക്കങ്ങൾ വിശകലനം ചെയ്യും
നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) സന്ദർശിക്കും. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനും ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് പ്രധാനമന്ത്രി വിഎസ്എസ്സിയിലെത്തുന്നത്. രാവിലെ 10.45 മുതൽ 11.45 വരെ നടക്കുന്ന ശാസ്ത്രജ്ഞരുടെ യോഗത്തിലും….