Tag: vandebharath

പുതിയ വന്ദേ ഭാരതിൽ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകൾ

സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളോടെയാണ് പുതിയ വന്ദേഭാരത് ട്രെയിൻ പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഇതുണ്ട്. അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും. ടോയിലറ്റിനുള്ളിൽ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല. കേരളത്തിലെ….

ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ

പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും.രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ ഒന്‍പത് സര്‍വീസുകള്‍. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം. കാസര്‍കോട് – തിരുവന്തപുരം, റൂര്‍ക്കോല- ഭുവനേശ്വര്‍-പുരി,….

യാത്രക്കാർക്ക് ആവേശമായി രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം….

രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ, ലോക്കോ പൈലറ്റുമാര്‍ക്കുള്ള സൂചനാബോര്‍ഡ് സ്ഥാപിച്ചു

രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയാണെന്ന് ഉറപ്പിക്കാം. മംഗളൂരു-കാസര്‍കോട് സെക്ഷനില്‍ വന്ദേഭാരതിന്റെ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ലോക്കോപൈലറ്റുമാര്‍ക്ക് എന്‍ജിന്‍ വൈദ്യുതി ഓഫാക്കാനുള്ള നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകളാണിവ. വന്ദേഭാരത് മംഗളൂരുവില്‍ തുടങ്ങി കാസര്‍കോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്…..

കേരളത്തിന് രണ്ടാം വന്ദേഭാരത്; ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും

കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് എത്തുന്നു. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് എന്നാണ് സൂചന. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. രണ്ട് നിര്‍ദ്ദശങ്ങളാണ്….

നിറം മാറി കാവിയണിഞ്ഞ് വന്ദേഭാരത്; ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി

വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്‍. രാജ്യത്ത് പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടം നടത്തി ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). നിലവിലുള്ള നീല വെള്ള – കോംബിനേഷനിൽനിന്ന് വ്യത്യസ്തമായി ഓറഞ്ച് – ഗ്രേ നിറത്തിലുള്ള….

ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്

ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനത്തിന്റെ ഇളവ് നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. വന്ദേ ഭാരത് ഉൾപ്പടെ ട്രെയിനുകളിലെ എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയുടെ നിരക്കാണ് 25 ശതമാനം കുറയ്ക്കാൻ തീരുമാനം. എസി….

‘പൊടിപിടിച്ച് ഭംഗി നശിക്കുന്നു’ വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ

വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല. നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും….

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. പുതുക്കിയ സമയ പ്രകാരം തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് കാസർഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് കൊല്ലത്ത് – 6.08നും,….