Tag: vaikom

വൈക്കത്തഷ്ടമി: കൊടിയേറ്റ് നവംബർ 24ന്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 24ന് കൊടി കയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലാണ് കൊടിയേറ്റ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 5 നാണ്…..

വൈക്കത്തെ തീയറ്റർ സമുച്ചയത്തിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി

നഗരസഭാ പരിധിയിൽ നിർമിക്കുന്നതിനു വിഭാവനം ചെയ്ത മൾട്ടിപ്ലക്സ് തീയറ്ററിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി. കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടുനൽകിയ 60 സെന്റ് സ്ഥലത്താണ് തീയേറ്റർ….

വൈക്കത്തെ തെരുവുനായ ശല്യം ഒരുമിച്ച് നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ പ്രജനനം തടയുന്നതിനായി പ്രജനനനിയന്ത്രണ കേന്ദ്രം വൈക്കത്ത് ആരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും വൈക്കം, കടുത്തുരുത്തി ബ്ലോക്കുപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ എ.ബി.സി സെന്റർ ആരംഭിക്കാനാണ് തീരുമാനം. പദ്ധതിയുടെ നടത്തിപ്പിനായി ബ്ലോക്കു പഞ്ചായത്തുകളും ബ്ലോക്കുകളിലെ….

വൈക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി

തോരാമഴയിൽ വൈക്കത്തിന്റെ താഴ്ന്നമേഖലകളിൽ വെള്ളംകയറി. ഒട്ടേറെ വീടുകൾ വെള്ളത്തിലായി. തലയോലപ്പറമ്പ് പഞ്ചായത്തിലെ പഴംപെട്ടി, കോരിക്കൽ, മുണ്ടോടി, മുട്ടുങ്കൽ പ്രദേശങ്ങളിൽ വെള്ളംകയറി. 50-ലധികം വീടുകൾ വെള്ളത്തിലായി. ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര, വാഴമന ഭാഗങ്ങളിലെ മിക്ക വീടുകളിലും വെള്ളംകയറി. ഇവിടെ പാടശേഖരങ്ങളിലുള്ള വീടുകളിലാണ് ആദ്യം….

മറവന്‍തുരുത്തില്‍ 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നായ ചത്തു

മറവന്‍തുരുത്തില്‍ 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു. കഴിഞ്ഞ 17-ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് മറവന്‍തുരുത്തില്‍….

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഫിവര്‍ ക്ലിനിക്ക്

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഫിവര്‍ ക്ലീനിക്ക് തുറക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ദിനംപ്രതി 1200 ലധികം രോഗികളാണ് ഒപി യില്‍ ചികിത്സ തേടുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പഴയ കെട്ടിടം പൊളിച്ചു നീക്കിയതിനാല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് അമ്മയും കുഞ്ഞും ആശുപത്രി സമുച്ചയത്തിലാണ്. ഫിവര്‍ ക്ലീനിക്കിനായി….