Tag: train service

നാല് സ്പെഷ്യൽ ട്രെയിനുകൾ ഇനി എല്ലാ ദിവസവും

യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. 06169/70 കൊല്ലം- എറണാകുളം മെമു സ്പെഷ്യൽ ഇനി 66327/28 നമ്പരുകളോടെ സ്ഥിരം സർവീസാകും. ദിവസേന യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും….

ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും

രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയിൽവേ പരിഷ്‍കരിച്ചു. അനിശ്ചിതത്വം കുറയ്ക്കുന്നതിനും യാത്രക്കാർ കൂടുതൽ സുഗമമായി യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും ഈ നീക്കം….

നാളെ മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം; കൊല്ലം–എറണാകുളം മെമു റദ്ദാക്കി

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ 22ന് മധുര-ഗുരുവായൂർ എക്സ‌്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ-മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും…..

ട്രെയിനിൽ യാത്രികർക്ക് കുളിക്കാൻ ഇനി ചൂടുവെള്ളവും ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്ര എന്ന് കേൾക്കുമ്പോൾ വൃത്തിഹീനമായ ടോയ്‍ലറ്റുകൾ മാത്രം ഓർമ വരുന്നവർക്ക് കുളിക്കാൻ ട്രെയിനിൽ ചൂട് വെള്ളം വരെ ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ റെയിൽവേ. എല്ലാ ട്രെയിനുകളിലുമല്ല, മറിച്ച് വന്ദേ ഭാരതിന്‍റെ സ്ലീപ്പർ കോച്ചുകളിലാണ് കുളിക്കാൻ ചൂട് വെള്ളം ലഭ്യമാക്കുക. ഡൽഹിയിൽ….

ട്രെയിനുകളിലെ അവസാന കോച്ചിലെ ‘X’ അടയാളം സൂചിപ്പിക്കുന്നത് എന്താണ്?

രാജ്യത്തുടനീളം വിശാലമായ ശ്യംഖലയും കണക്ടിവിറ്റിയുമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ വിവിധ ചിഹ്നങ്ങളും അടയാളങ്ങളും ജിജ്ഞാസ ഉണര്‍ത്തുന്നവയാണ്. അത്തരമൊരു അടയാളമാണ് ‘X’ . റെയില്‍വേയുടെ ഒരു സുരക്ഷാ അടയാളമായ എക്‌സിന്റെ പ്രാധാന്യം എന്താണെന്നറിയാം. ട്രെയിന്‍ പൂര്‍ണ്ണമായും കടന്നുപോയി എന്ന സ്ഥിരീകരണം ട്രെയിനിലെ അവസാന കോച്ചിലെ….

തീവണ്ടികള്‍ വളവില്‍ വേഗം കുറയ്‌ക്കേണ്ട പുത്തന്‍ സാങ്കേതികവിദ്യയുമായി റെയില്‍വേ

ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ റെയിൽവേ. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന ടിൽടിങ് ട്രെയിനുകളുമായാണ് പുത്തൻ പരീക്ഷണം. പുതിയതായി നിർമിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ വിദേശസഹകരണത്തോടെ ഈ സാങ്കേതികവിദ്യ നടപ്പാക്കി. ഘട്ടങ്ങളായി മറ്റ് ട്രെയിനുകളിലും കൊണ്ടുവരാനാണ് ആലോചന…..

ദീപാവലി: ഈ ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്, യാത്രക്കാർക്ക് റെയിൽവേയുടെ പ്രത്യേക നിർദേശം

ഇന്ത്യയിലുടനീളം ഉത്സവലഹരി ഉയരുമ്പോൾ, ലക്ഷക്കണക്കിന് യാത്രക്കാർ റെയിൽ മാർഗം നാട്ടിലേക്കുള്ള ദീർഘയാത്രകൾക്കായി ഒരുങ്ങുകയാണ്. ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തുവരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവും അപ്രതീക്ഷിത സംഭവങ്ങളില്ലാത്തതുമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ താഴെ….

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; അടുത്ത ജനുവരി മുതൽ നടപ്പിലാകും

ട്രെയിൻ യാത്രികർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്ര പദ്ധതികൾ മാറ്റിവെക്കുന്നത് കാരണം മുൻകൂട്ടി ബുക്ക് ചെയ്‌ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ക്യാൻസലേഷൻ ചാർജും മറ്റുമായി ടിക്കറ്റ് നിരക്കിന്‍റെ നല്ലൊരു ഭാഗം….

ബെംഗളൂരു ഇന്റർസിറ്റി ട്രെയിൻ സൂപ്പർ ഫാസ്റ്റ് അല്ലാതാകും; ഡിസംബർ 3 മുതൽ എക്സ്പ്രസ് സർവീസ്

കെഎസ്ആർ ബെംഗളൂരുവിൽ നിന്നു എറണാകുളം ജംക്‌ഷനിലേക്കും തിരിച്ചും ദിവസവുമുള്ള ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 3 മുതൽ എക്സ്പ്രസ് സർവീസായി മാറും. ബെംഗളൂരു– എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നമ്പറിനു പകരം 16377 ആകും പുതിയ നമ്പർ. എറണാകുളം….

ഓണത്തിന് സ്‌പെഷ്യൽ ട്രെയിൻ

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ- കൊല്ലം റൂട്ടിൽ സ്പെഷ്യൽ 15 കോച്ചുള്ള എസി ട്രെയിൻ അനുവദിച്ചു. ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര സ്പെഷ്യൽ (06119) 27, സെപ്‌തംബർ 3, 10 തീയതികളിൽ സർവീസ് നടത്തും. പകൽ 3.10ന് പുറപ്പെടുന്ന ട്രെയിൻ….