Tag: train

വൈക്കത്തഷ്ടമി: തീവണ്ടികൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി മഹോത്സവത്തിന് വൈക്കത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ 16301 ഷൊറണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്, 16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്, 16649 മംഗലാപുരം കന്യാകുമാരി….

ട്രാക്കിൽ വിള്ളൽ; കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കും

അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം….

എറണാകുളം–കൊല്ലം സ്പെഷ്യൽ മെമു ഒക്ടോബര്‍ 7 മുതൽ; സർവീസ്‌ മൂന്നുമാസത്തേക്ക്‌ മാത്രം

യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച്‌ എറണാകുളം–-കൊല്ലം സ്പെഷ്യൽ മെമു ട്രെയിൻ സർവീസ് റെയിൽവേ അനുവദിച്ചു. ഒക്ടോബര്‍ ഏഴ് മുതൽ ജനുവരി മൂന്ന് വരെ മൂന്നുമാസത്തേക്ക്‌ താൽക്കാലികമായാണ്‌ സർവീസ്‌. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലം മുതൽ എറണാകുളംവരെയും തിരിച്ചും ഓരോ സർവീസുണ്ടാകും…..

റിസർവേഷനില്ലാതെ കയറിയാൽ കുടുങ്ങും; പരിശോധന കർശനമാക്കി

ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട് ഡിവിഷൻ. തിരക്ക് കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും (ആർപിഎഫ്) വാണിജ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ടീമുകൾ കർശന….

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ഇനി നടക്കില്ല; കീശ കീറും പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ്….

ലോക്കോ പൈലറ്റുമാർ ജൂൺ 1 മുതൽ സമരത്തിലേക്ക്

ജോലിസമയം 10 മണിക്കൂറാക്കി കുറയ്‌ക്കാനുള്ള റെയിൽവേ ബോർഡ് ഉത്തരവ്‌ ശനിയാഴ്‌ച മുതൽ ലോക്കോ പൈലറ്റുമാർ സ്വയം നടപ്പാക്കും. ദക്ഷിണ റെയിൽവേയിലെ മൂവായിരത്തിലധികം ലോക്കോ പൈലറ്റുമാരാണ്‌ അധികജോലി ചെയ്യില്ലെന്ന്‌ തീരുമാനിച്ചത്‌. ഇക്കാര്യം അറിയിച്ച്‌ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക്‌ ഓൾ ഇന്ത്യ ലോക്കോ….

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ,….

അറ്റകുറ്റപ്പണി; വെള്ളിയാഴ്ച നാലു ട്രെയിനുകൾ റദ്ദാക്കി

നിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ ട്രെയിൻ നിയന്ത്രണം. നാല്‌ ട്രെയിനുകൾ വെള്ളിയാഴ്‌ച റദ്ദാക്കി. ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) എട്ടുമുതൽ പത്തുവരെയും തുടർന്ന്‌ ഒന്നിടവിട്ട ദിവസങ്ങളിൽ 22 വരെയും ‌തുടർന്ന്‌ 23, 24, 28 , 29, 30,….

യു ടി എസ് ആപ്പിൽ പാസഞ്ചർ തിരിച്ചെത്തി, ടിക്കറ്റ് നിരക്ക് കുറയും

കേരളത്തിലെ മെമു, എക്‌സ്പ്രസ് വണ്ടികളിൽ (പഴയ പാസഞ്ചർ) കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്‌ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവിൽ 30 രൂപയാണ്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല. കമേഴ്സ്യൽ വിഭാഗം കംപ്യൂട്ടർ സംവിധാനത്തിൽ ചുരുങ്ങിയ….

ട്രെയിനിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ കേരളം രണ്ടാമത്

ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഉത്തർപ്രദേശ് മൂന്നാം സ്ഥാനത്തും. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022ലെ കണക്കാണിത്. 2011ലെ സൗമ്യ കേസിന് ശേഷവും സ്ത്രീ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക തുടരുന്നതിന്റെ തെളിവാണിത്…..