Tag: trai

എസ്എംഎസ് വഴിയെത്തുന്ന തട്ടിപ്പ് ലിങ്കുകൾക്ക് കടിഞ്ഞാണിടാൻ ട്രായ്

എസ്എംഎസ് വഴി തട്ടിപ്പ് ലിങ്കുകൾ അയയ്ക്കുന്നത് തടയാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർണായക ഉത്തരവ് ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. മുൻകൂറായി അംഗീകാരം ലഭിച്ച (വൈറ്റ്‍ലിസ്റ്റഡ്) ലിങ്കുകൾ അടങ്ങിയ എസ്എംഎസുകൾ മാത്രമേ ഇനി വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപയോക്താക്കൾക്ക് അയയ്ക്കാൻ കഴിയൂ…..

അനാവശ്യ കോൾ: ടെലിമാർക്കറ്റിങ് കമ്പനികളുടെ സേവനം വിച്ഛേദിക്കും

രജിസ്റ്റർ ചെയ്യാതെ, തുടർച്ചയായി അനാവശ്യ കോളുകളും സന്ദേശങ്ങളും അയയ്ക്കുന്ന ടെലിമാർക്കറ്റിങ് കമ്പനികളുടെ എല്ലാ ടെലികോം സേവനങ്ങളും വിച്ഛേദിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) മൊബൈൽ സേവനദാതാക്കൾക്കു നിർദേശം നൽകി. ഇവരെ 2 വർഷത്തേക്കു കരിമ്പട്ടികയിൽപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. നിർദേശം എത്രയും വേഗം നടപ്പാക്കാനും….

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ പുതിയ നിബന്ധന കൊണ്ടുവന്ന് ട്രായ്

മുംബൈ: മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന മൊബൈൽ നമ്പ‍ർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത് അനുസരിച്ച് ഒരു….

ഉപയോഗത്തിലില്ലാത്ത മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ്

ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ ഉപയോക്താവിന് തന്റെ സ്വകാര്യത ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ….