Tag: thiruvananthapuram

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകള്‍ പേരുമാറുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നും നേമം സ്‌റ്റേഷൻ തിരുവനന്തപുരം സൗത്തും എന്നും പേര് മാറ്റും. സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നേമം,….

സർക്കാർ വാഹനങ്ങൾ കെ.എൽ. 90-ലേക്ക്, രജിസ്‌ട്രേഷൻമാറ്റാൻ ആറുമാസത്തെ സാവകാശം

സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് പുതിയ രജിസ്‌ട്രേഷൻ ശ്രേണിയായി കെ.എൽ. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്‌ട്രേഷൻ മാറ്റുന്നത്. കെ.എൽ. 90 -എ സംസ്ഥാനസർക്കാർ, കെ.എൽ. 90 ബി-….

9 മുതൽ 12 വരെ ഇനി സെക്കൻഡറിയാകും; ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനൊരുങ്ങി സർക്കാർ

ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം, ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഒമ്പതുമുതൽ 12വരെ ക്ലാസുകൾ ഒന്നിച്ച് സെക്കൻഡറി എന്ന തലത്തിലേക്ക് മാറും…..

തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം….

കരട്‌ പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ; പൊതുപരീക്ഷ 12-ാം ക്ലാസിൽ മതി

സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായ 12-ാംക്ലാസിൽ മാത്രം വാർഷിക പൊതുപരീക്ഷ മതിയെന്ന് ശുപാർശ. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അംഗീകരിച്ച കരട് ചട്ടക്കൂടിലാണ് ഈ നിർദേശം. എസ്.എസ്.എൽ.സി., പ്ലസ് ടൂ തലങ്ങളിലായുള്ള പൊതുപരീക്ഷകൾ ഒഴിവാക്കി 12-ാം ക്ലാസിൽ മാത്രമായി നിജപ്പെടുത്തണം. മറ്റുക്ലാസുകളിൽ മൂല്യനിർണയത്തിനായി….

തിരുവനന്തപുരത്ത് 100 കിലോയിലധികം കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. കാറിൽകൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്ന അരക്കിലോ എംഡിഎംഎയുമാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. കാറിൽ നിന്ന് രണ്ടു പേരും, വീട്ടിൽനിന്ന് രണ്ടുപേരുമാണ് പിടിയിലായത്. കാറിൽ ഉണ്ടായിരുന്നത് 62 പൊതി കഞ്ചാവാണ്. കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി….

കണ്ണാടി പാലം ഇനി തിരുവനന്തപുരത്തും

വയനാട്ടിൽ മാത്രമല്ല, തലസ്ഥാനത്തും ചില്ലുപാലം വരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിജ് വരുന്നു. തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് കണ്ണാടി പാലം ആരംഭിക്കാൻ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. 2022 നവംബറിലാണ് ആക്കുളം സാഹസിക….