Tag: teachers

പിഎസ്‌സി ലിസ്റ്റിലുണ്ടെങ്കിൽ താൽക്കാലിക അധ്യാപക നിയമനത്തിൽ മുൻ‌ഗണന

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിന്….

ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം പുനരാരംഭിക്കുന്നു

ഏഴുവർഷത്തിനുശേഷം ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പ്  പുന:രാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആശയ രൂപീകരണ ശിൽപ്പശാല തിരുവനന്തപുരത്ത് നടന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ….

പഠനത്തിൽ പിന്നിലുള്ളവർക്കായി അധ്യാപകർ വീട്ടിലെത്തും; ‘ഓൾ പാസ്’ പരിഹരിക്കാൻ നിലവാരപ്പരീക്ഷ

പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളുടെ വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം. വേനലവധിക്കാലത്തായിരിക്കും സന്ദർശനം. ഇതിനായി അങ്കണവാടി, വായനശാല, സാമൂഹിക പഠനമുറി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടത്താൻ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ എന്ന പദ്ധതി നടപ്പാക്കും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ കുട്ടികളുടെ വിജ്ഞാനശേഷി ഉറപ്പാക്കാനുള്ള….

ഹൈസ്കൂൾവിഭാഗം ഇനിയില്ല, സെക്കൻഡറിമാത്രം; അധ്യാപകർക്ക് ബിരുദാനന്തര ബിരുദം നിർബന്ധം

സ്‌കൂൾഅധ്യാപക തസ്‌തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്‌കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ‘ഹൈസ്കൂൾവിഭാഗം’ ഇനി ഉണ്ടാവില്ല. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി സ്‌കൂളുകൾ ലയിപ്പിച്ച് ‘സെക്കൻഡറി’ എന്നാക്കി. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ….

KTET: കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് 17 വരെ അപേക്ഷിക്കാം

ലോവർപ്രൈമറി വിഭാഗം, അപ്പർപ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾതലം വരെ) എന്നിവയിലെ അധ്യാപകയോഗ്യത പരീക്ഷ (കെ-ടെറ്റ്)-ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി നവംബർ ഏഴുമുതൽ 17 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ….

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം

സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്മെന്റ് എക്സേചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്കടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം….

പിഎച്ച്ഡി യോഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാന്‍ മറ്റ് യോഗ്യതകൾ വേണ്ടെന്ന് യുജിസി

കോളേജുകളിലും സർവകലാശാലകളിലും പിഎച്ച്ഡി യോഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാമെന്ന് യുജിസി. മറ്റ് യോഗ്യതകളായ നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവ വേണമെന്നില്ലെന്നും യുജിസി വ്യക്തമാക്കി. കോളേജ് അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോഗ്യത നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവയാക്കി മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് കഴിഞ്ഞ ദിവസമിറങ്ങിയ….