വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ട, മോശം പ്രവണതകൾക്കാണ് തടയിടേണ്ടത്: ഹൈക്കോടതി
കോളേജുകളിലെ വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണ് തടയിടേണ്ടതെന്നും ഹൈക്കോടതി. കോളേജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്. ‘വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ല. അതിന്റെ പേരിലുള്ള രാഷ്ട്രീയക്കളികളാണ്….