കുട്ടികൾ ലഹരിയുടെ പിടിയിലകപ്പെട്ടെന്ന് ബോധ്യപ്പെട്ടാൽ രഹസ്യമാക്കല്ലേ,വിളിക്കൂ……
കുട്ടികൾ ലഹരിയുടെ പിടിയിലകപ്പെട്ടെന്ന് രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടാൽ അങ്കലാപ്പായി. കുട്ടിയെ രക്ഷിക്കാൻ എന്തുചെയ്യും? പുറത്തറിഞ്ഞാൽ പോലീസ് അറസ്റ്റുചെയ്യുമോ, പഠനവും ഭാവിയും തകരില്ലേ, മറ്റുള്ളവർ ഒറ്റപ്പെടുത്തില്ലേ, ലഹരിവില്പനക്കാർ കുട്ടിയെ ആക്രമിക്കില്ലേ, എന്നുതുടങ്ങി സമാധാനം കെടുത്തുന്ന ചോദ്യങ്ങൾ കൂട്ടമായി മനസ്സിൽ പൊന്തുകയായി. അതോടെ വിവരം രഹസ്യമാക്കിവെക്കാനുള്ള….