Tag: sslc

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാര്‍ത്ഥികളാണ്….

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്

എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8 ബുധനാഴ്ച 3 മണിക്ക്  വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും…..

എസ്എസ്എൽസി: ഇത്തവണയും മാർക്ക് പ്രസിദ്ധപ്പെടുത്തില്ല

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇത്തവണയും മാർക്ക് പ്രസിദ്ധപ്പെടുത്തില്ലെന്നും ഗ്രേഡ് മാത്രമാകും പ്രസിദ്ധപ്പെടുത്തുകയെന്നും സർക്കാർ വ്യക്‌തമാക്കി. 2 വർഷം കഴിഞ്ഞ് 200 രൂപ അടച്ച് ആവശ്യപ്പെട്ടാൽ വിദ്യാർഥിക്ക് മാർക്ക് നേരിട്ട് അയച്ചുനൽകും. കഴിഞ്ഞ വർഷങ്ങളിൽ നിലനിൽക്കുന്ന ഉത്തരവുകൾ അനുസരിച്ചാണ് ഇത്തവണയും പരീക്ഷ നടത്തുകയെന്ന് പരീക്ഷ….

SSLC മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണംപിരിവ്

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിവ്. പത്തുരൂപവീതം വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഫെബ്രുവരി 19-നാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ആരംഭിക്കുക. ഇതിനു മുന്നേ ഓരോ വിദ്യാര്‍ഥിയില്‍നിന്നും പത്തുരൂപ കൈപ്പറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍…..

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. പരീക്ഷാ….

ഹയർ സെക്കൻഡറി പരീക്ഷ: എൻസിസി കെഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി

ദേശീയ തലത്തിലുള്ള ക്യാംപുകളിലും പരിശീലനത്തിലും പങ്കെടുക്കുന്ന എൻസിസി കെഡറ്റുകൾക്ക് ഹയർ സെക്കൻഡറി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് ഉയർത്തി. റിപ്പബ്ലിക് ദിന പരേഡ് ക്യാംപ്, താൽ സൈനിക് ക്യാംപ്, ഓൾ ഇന്ത്യ സൈനിക് ക്യാംപ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം തുടങ്ങിയവയിൽ പങ്കെടുത്തവരുടെ….

എസ്എസ്എൽസി ഫലം: 99.70% വിജയം

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. എസ്എസ്എൽസി പ്രൈവറ്റ് വിജയ….

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് പ്രഖ്യാപിക്കും…..