ഫയൽ തീർപ്പാക്കാൻ ഇനി കമ്മിഷൻ വരും, ഉഴപ്പിയാൽ 15000രൂപ വരെ പിഴ
അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകിയാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പിഴശിക്ഷ വിധിക്കാൻ അധികാരമുള്ള കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള നിയമനിർമ്മാണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. സർക്കാർ ഓഫീസുകളിൽ ലക്ഷക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നത്. 2012ൽ ഇതേ ബിൽ സംസ്ഥാനത്ത് കൊണ്ടുവന്നെങ്കിലും ശിക്ഷാവ്യവസ്ഥകളില്ലാതിരുന്നതോടെ നിഷ്പ്രയോജനമായെന്നാണ് വിലയിരുത്തൽ…..
