Tag: population

ജനസംഖ്യ സെന്‍സസ് അടുത്ത മാസം ആരംഭിച്ചേക്കും; റിപ്പോര്‍ട്ട് 2026 മാര്‍ച്ചോടെ

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്തമാസം ആരംഭിച്ചേക്കും. സെൻസസ് പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. 2026 മാർച്ചിൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം….

ഇന്ത്യയിലെ ജനസംഖ്യ 2036-ൽ 152.2 കോടിയാകും

ഇന്ത്യയിലെ ജനസംഖ്യ 2036-ഓടെ 152.2 കോടിയാകുമെന്നും ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിൻ്റെ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ട്. സ്ത്രീകൾ 2011-ൽ 48.5 ശതമാനമായിരുന്നത് 48.8 ശതമാനമായി വർധിക്കും. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീപങ്കാളിത്തം….

144.17 കോടി ജനസംഖ്യയുമായി ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ; രണ്ടാമത് ചൈന

ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു. 142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്. യു.എൻ.എഫ്.പി.എ.(യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ട‌ിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോർട്ടിലാണ് കണക്കുകൾ…..