Tag: police

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം; തട്ടിപ്പിനെ കുറിച്ച്  മുന്നറിയിപ്പുമായി പൊലീസും എംവിഡിയും

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം അയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം എത്തുക. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്ന പേരിൽ വ്യാജ ആപ്പ്….

ചോദ്യം ചെയ്യുംമുമ്പ് മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാട്ടണം: ഹൈക്കോടതി

മഫ്ത‌ി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കരുതണമെന്ന് ഹൈക്കോടതി. പട്രോളിംഗിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മയക്കുമരുന്ന് കൈവശംവച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത മഫ്‌തി പൊലീസുകാർക്കു നേരെ….

പതിനെട്ടാം പടിയിലെ പോലീസ് ഡ്യൂട്ടി

മിനിറ്റില്‍ 70ല്‍ അധികം തീര്‍ഥാടകര്‍ വരുന്ന പതിനെട്ടാം പടിയിൽ നിൽക്കുന്ന പോലീസുകാരുടെ ജോലിസമയം ക്രമീകരിച്ചത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ഇരുപത് മിനിറ്റും ജോലിയും 40 മിനിറ്റ് വിശ്രമവും ആയിരുന്നു. കഴിഞ്ഞ ദിവസമാണ് 15 മിനിറ്റ് ജോലിയും അരമണിക്കൂര്‍ വിശ്രമവും ആക്കി മാറ്റിയത്…..

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം; പ്രത്യേക പരിശോധനയുമായി പോലീസ്

സംസ്ഥാനത്ത് ​ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പോലീസ്. ഓപ്പറേഷൻ ആ​ഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പോലീസ് ഓപ്പറേഷൻ ആ​ഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും പോലീസ് പിടികൂടും. ഗുണ്ടകൾക്ക് സഹായം….

എസ്ഐ ആകാൻ 2.13 ലക്ഷംപേർ; സിപിഒയ്ക്ക് അപേക്ഷകർ കുറവ്

കഴിഞ്ഞ വർഷം അവസാനം പിഎസ്‌സി വിജ്‌ഞാപനം പുറപ്പെടുവിച്ച സബ് ഇൻസ്പെക്‌ടർ (ഓപ്പൺ മാർക്കറ്റ്) തസ്‌തികയിലേക്ക് അപേക്ഷിച്ചത് 2,13,811 പേർ. കഴിഞ്ഞ തവണ 1,96,669 പേർ അപേക്ഷിച്ചപ്പോൾ ഇത്തവണ 17,142 പേരുടെ വർധനയുണ്ടായി. എന്നാൽ ആംഡ് പോലീസ് എസ്ഐ, തസ്‌തികമാറ്റം വഴിയുള്ള കോൺസ്റ്റാബ്യുലറി,….

പോലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി ഡിപ്ലോമ എന്നിവയിൽ ഒരു….

പോലീസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു; സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരിച്ചു നൽകും

സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന. 2018 നവംബർ ഒന്നിനായിരുന്നു അന്നത്തെ പോലീസ്….

കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്. ഇന്നലെ തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വൻ….

പോലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി; അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാനും ഇനി പണം നൽകണം

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽ നിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്…..

’പണമടച്ചില്ലെങ്കിലും ഒന്നും ചെയ്യാനാവില്ല, മോർഫിങ് മാത്രമാണ് ആപ്പുകളുടെ വഴി; പോലീസ് നിസ്സഹായർ’

വായ്പാ ആപ്പുകളുടെ ഭീഷണിയിൽ നീറിപ്പുകയുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന് പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയിലാണ് പോലീസും മറ്റ് ഏജൻസികളും. പരാതി വരുമ്പോൾ കേസെടുത്താലും ആപ്പുകൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിൽ….