Tag: onam

അത്തം പിറന്നു, ഇനി പത്ത് നാൾ; ഓണാവേശത്തിലേക്ക് മലയാളി

പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും…..

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത

ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ….

ഇന്ന്‌ ചിങ്ങം ഒന്ന്‌ ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്‌ച അത്തം

കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച്‌ പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. വറുതിയുടെ കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങും. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാർഷികമേഖലയിൽ ഉൾപ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന….

സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്, 2750 രൂപ ഉത്സവബത്ത

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ….

ഓണം വിപണി; 2000 പച്ചക്കറിച്ചന്ത 25 മുതൽ

ഓണം വിപണി ലക്ഷ്യമിട്ട്‌ കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌. ഊട്ടിയിൽനിന്ന്‌ കാരറ്റ്‌, ബീൻസ്‌, ഉരുളക്കിഴങ്ങ്‌ തുടങ്ങിയവ എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന്‌ പരമാവധി പച്ചക്കറികൾ ശേഖരിക്കും. കർഷകരിൽനിന്ന്‌ പൊതുവിപണിയേക്കാൾ പത്തുശതമാനം വില കൂടുതൽ നൽകി സംഭരിക്കും. 30 ശതമാനം വിലക്കുറച്ചായിരിക്കും വിതരണം ചെയ്യുക…..

ക്ഷേമപെൻഷൻ: വിതരണം തിങ്കളാഴ്‌ച മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപ ഒന്നിച്ചാണ് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾവിതരണം ചെയ്യാനായി 1762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്…..

ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുമ്പ്; തുക അനുവദിച്ചു

സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി. ഓഗസ്റ്റ് 23 ന് മുൻപ് എല്ലാവർക്കും പെൻഷൻ എത്തിക്കും…..

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസൂത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കേരളത്തിന് പുറത്തു….