Tag: onam

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണത്തിന് ഉത്സവബത്ത 1000 രൂപ

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണത്തിന് ഉത്സവ ബത്തയായി 1000 രൂപ ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി. 2023-ലും ഹരിതകര്‍മ….

മലയാളികൾ ഓണത്തിരക്കിലേക്ക്; തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യം ഇന്ന്

തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. ലോകപ്രശസ്തമായ….

ഓണത്തിന് ബവ്കോ വിറ്റത് 759 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാള്‍ എട്ടര ശതമാനം വർധന

ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയുമായി ബവ്കോ. ഈ മാസം 21മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ….

മലയാള നാടിന് ഇന്ന് തിരുവോണം

മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക്….

ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവോണത്തിന് ഒരു ദിനം ബാക്കി നില്‍ക്കെ അടുക്കളയിലേക്കുള്ള പച്ചക്കറികളും പലവ്യജ്ഞനങ്ങളും എത്തിക്കാനും ഓണക്കോടികൾ വാങ്ങാനുമുള്ള തിരക്കിലാണ് ഇന്ന് ഓരോ കുടുംബവും. അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലാണ് മലയാളികള്‍ എന്നിരുന്നാലും ആ ഓട്ടം മൂർദ്ധന്യാവസ്ഥയിൽ എത്തുന്ന ദിവസമാണ് ഉത്രാടം. കാണം….

പൂവ് വിപണി സജീവമായി; ഇത്തവണ പതിവിലും വില കുറവ്

അത്തം പിറന്നതോടെ കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള പൂവ് എത്തി തുടങ്ങി. മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ചാല മാർക്കറ്റിലേക്കാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പൂവണ്ടി എത്തുകയാണ്. പ്രധാനമായും തോവാളയിൽ നിന്നുള്ള പൂക്കൾ. ഒപ്പം….

അത്തം പിറന്നു, ഇനി പത്ത് നാൾ; ഓണാവേശത്തിലേക്ക് മലയാളി

പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും…..

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത

ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ….

ഇന്ന്‌ ചിങ്ങം ഒന്ന്‌ ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്‌ച അത്തം

കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച്‌ പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. വറുതിയുടെ കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങും. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാർഷികമേഖലയിൽ ഉൾപ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന….

സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്, 2750 രൂപ ഉത്സവബത്ത

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ….