Tag: national highway

ദേശീയപാതകളിലെ ടോൾ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കാശെടുക്കില്ല; ഫാസ്ടാഗോ യുപിഐ വഴിയോ മാത്രം ടോള്‍

രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ മാത്രമാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റേതാണ് തീരുമാനം. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ….

ആറുവരി ദേശീയപാത; ബൈക്കിനും ഓട്ടോയ്ക്കും നോ എൻട്രി

സംസ്ഥാനത്തെ ആറുവരി ഹൈവേകളിൽ അപകടം ഒഴിവാക്കാൻ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാകും ദേശീയപാതയിൽ കയറാൻ അനുവദിക്കുക. റോഡ് അപകടനിരക്ക് കൂടിയ സാഹചര്യം കൂടി പരിഗണിച്ചാണ് നടപടി. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ….

അങ്കമാലി ബൈപാസുമായി ബന്ധിപ്പിച്ച് കോട്ടയം– കൊച്ചി ദേശീയപാത ഇടനാഴി: പഠനം കേന്ദ്ര ഗതാഗത മന്ത്രാലയം നേരിട്ട്

കോട്ടയം- കൊച്ചി ദേശീയപാത ഇടനാഴിക്കുള്ള പഠനം കേന്ദ്ര ഗതാഗത മന്ത്രാലയം നേരിട്ടു നടത്തും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കെ.ഫ്രാൻസിസ് ജോർജ് എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. ദേശീയപാത 183നെയും ദേശീയപാത 66നെയും ബന്ധിപ്പിച്ചാണ് ഈ റോഡ് വിഭാവനം….

23 സംസ്ഥാനങ്ങളിലെ ഹൈവേകൾ നിരീക്ഷിക്കാൻ AI

യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് 23 സംസ്ഥാനങ്ങളിലായി നെറ്റ് വർക്ക് സർവേ വെഹിക്കിളുകൾ വിന്യസിക്കാൻ തീരുമാനം. 20,933 കിലോമീറ്റർ ​ദൈർഘ്യമുള്ള നെറ്റ് വർക്ക് സർവേ വെഹിക്കിളുകളാണ് വിന്യസിക്കുന്നത്. ദേശീയപാത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എൻ‌എസ്‌വി സർവേകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റോഡുകളുടെ….

കേരളത്തിലെ ദേശീയപാത നിർമാണം; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം

കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത….

അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങി

ആലപ്പുഴ അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ-തുറവൂർ ഉയരപ്പാതനിർമ്മാണവുമായി ബന്ധപ്പെട്ട യാത്രക്ലേശം പരിഹരിക്കാൻ സമാന്തരപാതകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഇരുചക്ര വാഹനങ്ങൾ അല്ലാത്തവ കടത്തിവിടുന്നില്ല. മറ്റു വാഹനങ്ങൾ അരൂക്കുറ്റി വഴിയോ തീരദേശ റോഡ് വഴിയോ….

ദേശീയപാത വികസനം: ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്‍ണയം

കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിർണയിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം അംഗീകരിച്ച് സംസ്ഥാനവും. മൂല്യനിർണയം നടത്തി വിലനിശ്ചയിക്കുമ്പോൾ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കുറയും. ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ലെന്ന് സംസ്ഥാനം പറയുന്നുണ്ടെങ്കിലും 966 (കോഴിക്കോട്-പാലക്കാട്)-ന്‍റെ കാര്യത്തിൽ….