‘ഡി-ഡാഡ് ഇൻ ആക്ഷൻ’; എറണാകുളം ജില്ലയിൽ മാത്രം മൊബൈൽ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് 200 കുട്ടികളെ
കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതിയിലൂടെ മൊബൈൽ, ഇന്‍റർനെറ്റ് അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ. 2023 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. അതിനുശേഷം ഇതുവരെയുള്ള കണക്കാണിത്. അക്രമാസക്തരാകൽ, ആത്മഹത്യപ്രവണത, അമിത ദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ്… അങ്ങനെ….