Tag: medicine

ഭാരം കുറയ്‌ക്കാനുള്ള രണ്ട്‌ മരുന്നുകള്‍ക്ക്‌ ഇന്ത്യയില്‍ അംഗീകാരം

പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിര്‍സെപ്‌റ്റൈഡ്‌ മരുന്ന്‌ ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ സമിതി അനുമതി നല്‍കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന്‌ മൗഞ്ചാരോ, സെപ്‌ബൗണ്ട്‌….

വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്; എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം

വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയിൽനിന്ന് യുവതികൾക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാൺഡയിലുമാണ് ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്പോഷർ പ്രൊഫൈലാക്‌സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്. നിലവിൽ….

ക്യാൻസർ വീണ്ടും വരുന്നത് തടയാൻ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയതായി മുംബൈ ടാറ്റാ ക്യാൻസര്‍ ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. ക്യാൻസര്‍ ചികിത്സയിലുണ്ടാകുന്ന പാർശ്വഫലങ്ങളെ പകുതിയായി കുറയ്ക്കാനാകുമെന്നും ഗവേഷകർ അവകാശപ്പെട്ടു. തുടർ അനുമതികൾ ലഭിച്ചാൽ 100 രൂപയ്ക്ക് മരുന്ന് വിപണിയിലെത്തും. ചെലവേറിയ ക്യാൻസർ….

പാരസെറ്റാമോൾ അടക്കം 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചു

14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ….

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ വിൽക്കരുതെന്ന് ഡിഎംഒ എൻ പ്രിയ മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരോട്‌ നിർദ്ദേശിച്ചു. ആന്റിബയോട്ടിക് ദുരുപയോഗം വലിയ ആരോഗ്യഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ആന്റിബയോട്ടിക് ഉപയോഗം കർശനമായി നിരീക്ഷിക്കുമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ….